വിവരാവകാശ കമ്മീഷന്‍; വിന്‍സണ്‍ എം പോളിന്റെ നിയമന ശുപാര്‍ശയ്ക്ക് സ്‌റ്റേ; ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതാണ് നടപടി

കൊച്ചി: മുന്‍ ഡിജിപി വിന്‍സന്റ് എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട മറ്റ് അഞ്ച് പേരുടെ നിയമനവും കേസ് തീര്‍പ്പാക്കുന്നത് വരെ കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതാണ് നടപടി .

കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ വിന്‍സന്‍ എം.പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി ശുപാര്‍ശ ചെയ്തത്. എബി കുര്യാക്കോസ്, ജി ആര്‍ ദേവദാസ്, അങ്കത്തില്‍ ജയകുമാര്‍, അബ്ദുള്‍ മജീദ്, റോയ്‌സ് ചിറയില്‍ എന്നിവരെയാണ് കമ്മീഷണര്‍മാരായി നിയമിച്ചിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറി കടന്നാണ് മൂന്നംഗ സമിതി നിയമനം നടത്തിയിരുന്നത്. ബാര്‍കോഴ കേസിന്റെ പ്രത്യുപകാരമാണ് വിന്‍സണ്‍ എം പോളിന്റെ നിയമനമെന്ന് വിഎസ് ആരോപിച്ചിരുന്നു. 269 അപേക്ഷകളാണ് ആകെ പരിഗണനയ്ക്ക് വന്നിരുന്നത്. കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി നല്‍കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുഭരണ സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. സിബി മാത്യൂസ് ഏപ്രില്‍ 23ന് വിരമിക്കുന്ന ഒഴിവിലാണ് വിന്‍സണ്‍ എം പോള്‍ നിയമിച്ചിരുന്നത്.

© 2025 Live Kerala News. All Rights Reserved.