ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം. കോണ്‍സുലേറ്റിലേക്ക് ഗ്രേനേഡുകള്‍ എറിയുകയും സ്‌ഫോടനം നടത്തുകയും ചെയ്തു.ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ചാവേര്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ മരിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഏതാനും മാസങ്ങളള്‍ക്ക് മുമ്പ് ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പാകിസ്താന്റേയും ഇറാന്റേയും കോണ്‍സുലേറ്റുകള്‍ക്ക് സമീപവും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു.