ഒരു വര്‍ഷം ബഹിരാകാശത്ത് താമസിച്ച ശാസ്ത്രജ്ഞന്‍ ഭൂമിയില്‍ തിരിച്ചെത്തി; വീഡിയോ കാണാം

കസാക്കിസ്താന്‍: ഒരു വര്‍ഷം ബഹിരാകാശത്ത് താമസിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലിയും, റഷ്യന്‍ ഗവേഷകന്‍ മിഖായേല്‍ കോര്‍ണിങ്കോയും ഭൂമിയില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് മാസത്തോളം താമസിച്ച സെര്‍ജി വോള്‍ക്കോവിനൊപ്പമാണ് ഇവര്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. റഷ്യന്‍ ഗവേഷകരില്‍ കോര്‍ണിങ്കോ അഞ്ചാം സ്ഥാനത്താണ്.

340 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് ഇവരുവരും ഭൂമിയിലേക്ക് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 നാണ് ബഹിരാകാശത്തേക്ക് ഇവര്‍ യാത്ര തിരിച്ചത്. കസാക്കിസ്താനിലെ കേന്ദ്രത്തിലാണ് സ്‌കോട്ട് കെല്ലിയും സംഘവും ലാന്‍ഡ് ചെയ്തത്. ബഹിരാകാശത്ത് എത്തിയ കെല്ലി ഭൂമിയിലേക്ക് നിരവധി ചിത്രങ്ങള്‍ അയച്ചിരുന്നു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ഭൂമിയിലുള്ളവരകുമായി സംവദിച്ചിരുന്നു. തന്റെ യാത്ര പുതിയ ദൗത്യങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് കെല്ലി പറഞ്ഞു. ചൊവ്വാ യാത്രയ്ക്ക് മനുഷ്യനെ പര്യാപ്തമാക്കാന്‍ തന്റെ യാത്ര കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.