ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഭീകര സംഘടനയായ അല്‍ഖ്വയ്ദ ഹാക്ക് ചെയ്തത്. ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍ നെറ്റ് പേജിലാണ് അല്‍ ഖ്വയ്ദ നുഴഞ്ഞു കയറിയത്.ഭുസവാല്‍ ഡിവിഷന്റെ പേജ് ഹാക്ക് ചെയ്ത ശേഷം അതില്‍ ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കായി ദക്ഷിണ ഏഷ്യയിലെ അല്‍ ഖ്വയ്ദ മേധാവിയായ മൗലാന ആസിം ഉമറിന്റെ ഒരു സന്ദേശവും പോസ്റ്റ് ചെയ്തിരുന്നു. എന്തുകൊണ്ട് നിങ്ങളുടെ നാട്ടില്‍ മാത്രം പ്രശ്‌നങ്ങളില്ല എന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. 11 പേജുളള മറ്റൊരു കുറിപ്പും ഇതിനൊപ്പം ഉണ്ടായിരുന്നു.ജനങ്ങളെ ജിഹാദുമായി അടുപ്പിക്കാനായാണ് താനിത് എഴുതുന്നതെന്നും അമേരിക്കയേയും അമേരിക്കയുമായി ചങ്ങാത്തമുളള രാജ്യങ്ങളേയും തോല്‍പ്പിക്കണമെന്നും മൗലാന ആസിം ഈ സന്ദേശത്തില്‍ പറയുന്നു. ഇന്ത്യയിലെ ആര്‍മിയുടെ ഉള്‍പ്പെടെയുള്ള വെബ് സൈറ്റുകള്‍ പാക് ഭീകരര്‍ പലപ്പോഴായി നുഴഞ്ഞുകയറി ഹാക്ക് ചെയ്തിട്ടുണ്ട്.