ജഗദീഷും ഗണേഷ് കുമാറും പത്തനാപുരത്ത് നേര്‍ക്ക് നേര്‍; സിദ്ധീഖ് അരൂരിലും; താരയുദ്ധത്തിന് കളമൊരുങ്ങി

തിരുവനന്തപുരം: എക്കാലവും കോണ്‍ഗ്രസ് പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നടന്‍ ജഗദീഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ഒപ്പം സിദ്ധീഖ് അരൂരിലും മത്സരിക്കും. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ജഗദീഷുമായി കെപിസിസി നേതൃത്വം ചര്‍ച്ച ചെയ്തു.മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജഗദീഷ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മുന്‍കാലങ്ങളിലും ഈയടുത്ത് നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിലും ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കരയില്‍ നിന്നുള്ള സാധ്യതാപട്ടികയിലിടം നേടി.

v vv
പത്തനാപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് കെപിസിസി ജഗദീഷിനെ പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വം ജഗദീഷുമായി കൂടിക്കാഴ്ച നടത്തി. മത്സരിക്കാനുള്ള സന്നദ്ധത ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇടതു സ്ഥാനാര്‍ത്ഥിയായി നിലവിലെ എംഎല്‍എയും സിനിമാ താരവുമായ ഗണേഷ് കുമാര്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പാണ്. ഇതോടെ മണ്ഡലത്തില്‍ താരപ്പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കാലങ്ങളായി കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്. സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എയായ എഎം ആരിഫിനെതിരെ സിദ്ധിഖിനെ നിര്‍ത്തി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

© 2024 Live Kerala News. All Rights Reserved.