വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും രണ്ട് തട്ടില്‍; ബിഡിജെഎസ്- എന്‍ഡിഎ വ്യത്യസ്ത രാഷ്ട്രീയ നിലപാടില്‍?

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും എന്‍ഡിഎ സഹകരണത്തില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടില്‍. ബിഡിജെഎസ് എന്‍ഡിഎയുമായി സഹകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍ എന്‍ഡിഎ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് നേതാക്കള്‍ ഇന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെയും മറ്റു നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തും. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവരാണ് ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തുക.

© 2024 Live Kerala News. All Rights Reserved.