കൊച്ചി: എറണാകുളം പ്രസ് ക്ലബും പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിആര്‍സിഐ)യും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം ഡോ. ബോബി ചെമ്മണ്ണൂരിന് ലഭിച്ചു. കൊച്ചിയിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നടത്തിയ ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അവാര്‍ഡ് നല്‍കി ആദരിച്ചു. ‘രക്തം നല്‍കൂ ജീവന്‍ സംരക്ഷിക്കൂ’ എന്ന സന്ദേശവുമായി 812 കിലോമീറ്റര്‍ ഓടി യൂണിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറായ ബോബി ചെമ്മണ്ണൂര്‍ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുമായിചേര്‍ന്ന് തന്റെ പ്രവര്‍ത്തന മേഖല ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പ്രഫ. കെ വി തോമസ് എംപി അധ്യക്ഷനായ ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ, പി ആര്‍ സിഐ എമിറേറ്റ്‌സ് ചെയര്‍മാന്‍ എം പി ജയറാം, പ്രസിഡന്റ് വി എന്‍ കുമാര്‍, സെക്രട്ടറി ജനറല്‍ കെ രവീന്ദ്രന്‍, കേരള ചാപ്റ്റര്‍ സെക്രട്ടറി വിനയകുമാര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ രവികുമാര്‍, സെക്രട്ടറി എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.