മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പ് പറയണം; മാപ്പപേക്ഷ ഹൈക്കോടതി തള്ളി; ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ പ്രയോഗം തിരിച്ചടിയായി

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ.സി ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. പരസ്യമായിജനങ്ങളോട് മാപ്പ് പറയണമെന്ന് ഹൈക്കോടആവശ്യപ്പെട്ടു. ാടതിയലക്ഷ്യക്കേസില്‍ മാപ്പ് ചോദിച്ചു കൊണ്ട് കെ.സി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിനാണ് ഹൈക്കോടതിയുടെ മറുപടി. സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ അത് എല്ലാവരും കാണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഹൈക്കോടതി ജഡ്്ജിയെ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന പ്രയോഗം നടത്തിയത്. കെ.സി ജോസഫ് കോടതിയെ അപമാനിച്ചത്. ഇത് എല്ലാവരും കണ്ടതുമാണ് അതിനാല്‍ ഫെയ്‌സ്ബുക്കിലൂടെ തന്നെ ഖെദം പ്രകടിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായായിരുന്നു കെ.സി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തെറ്റ് ബോധ്യപ്പെട്ടതിനാല്‍ പശ്ചാത്തപിക്കുന്നുവെന്ന് മന്ത്രി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് ശരിയായില്ലെന്ന് മനസിലായതിനാലാണ് ഇത് നീക്കം ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ മന്ത്രി പറയുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.