ന്യൂഡല്‍ഹി: ശരീയത്ത് നിയമപ്രകാരം ഒരു പുരുഷന് മൂന്നു തവണ തലാഖ് ചെല്ലിയാല്‍ അയാളുടെ ഭാര്യയെ ഒഴിവാക്കാം. നിക്കാഹ് ഹലാല്‍ നിയമപ്രകാരം ഒരു സ്ത്രീക്ക് മൊഴിചൊല്ലിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ മറ്റൊരാളെ വിവാഹം ചെയ്ത ശേഷം മൊഴി ചൊല്ലിയാല്‍ മാത്രം സാധിക്കുന്നതാണ്. ഇത് ബലാത്സംഗത്തിന് തുല്യമാണെന്ന് ചില ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഇതേ ബെഞ്ച് മുസ്ലിം വ്യക്തി നിയമത്തിലെ ലിംഗ വിവേചനത്തെ കുറിച്ച് ഹര്‍ജി പരിഗണിച്ചിരുന്നു. എന്നാല്‍ മുംബൈ ആസ്ഥാനമായുള്ള മുസ്ലിം സംഘടന ജുഡീഷ്യറിക്ക് മുസ്ലിം വ്യക്തി നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ടു. മുസ്ലിം വ്യക്തി നിയമത്തിലെ തലാഖ്, നിക്കാഹ് ഹലാല്‍, ബഹുഭാര്യാത്വം എന്നിവയെക്കുറിച്ച് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി. മുസ്ലിം വ്യക്തിനിയമത്തിലെ തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യാത്വം എന്നീ നിയമങ്ങള്‍ സമത്വം, അവകാശം എന്നിവയോടുള്ള ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ ഷെയ്‌റാ ബാനു നല്‍കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്രത്തോട് പ്രതികരണം ആരാഞ്ഞത്. ജസ്റ്റിസ് എ.ആര്‍.ദേവ്, ജസ്റ്റിസ് എ.കെ.ഗോയല്‍ എന്നിവര്‍ ചേര്‍ന്ന ബഞ്ച് ഇതു സംമ്പന്ധിച്ച് വനിതാ-ശിശു വികസന മന്ത്രാലയം, നിയമംനീതിന്യായ മന്ത്രാലയം, ന്യൂനപക്ഷകാര്യ മന്ത്രാലയം, ദേശീയ കമ്മീഷന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഷെയ്‌റാ ബാനുവിനെ 2015 ല്‍, വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നു തവണ തലാഖ് ചെല്ലി ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഇസ്ലാമിക വ്യക്തി നിയമം ഭരണഘടനയ്ക്ക് പുറത്താണെന്നും ഇത് ഭരണഘടനയുടെ കടുത്തലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.