വീണ്ടും ഡബിള്‍ റോളില്‍ ഷാരൂഖ് ഖാന്‍; ഫാനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മുബൈ: ഷാരൂഖ് ഖാന്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ഫാനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യഘട്ടം പുറത്തുവന്നിരിയ്ക്കുന്ന ട്രെയിലര്‍ ആരാധകര്‍ നിറഞ്ഞ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് മിനിട്ടും അന്‍പത്തിയൊന്ന് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ യൂട്യൂബില്‍ വൈറലായിരിക്കുന്നു. ആര്യന്‍ ഖന്ന എന്ന സൂപ്പര്‍താരത്തിന്റെയും അയാളുടെ ആരാധകനായ ഗൗരവിന്റെയും കഥപറയുന്ന ചിത്രമാണ് ഫാന്‍. രണ്ട് കഥാപാത്രങ്ങള്‍ക്കും വേഷമിടുന്നത് ഷാരൂഖ് തന്നെയാണ്. വീണ്ടും ഷാരൂഖില്‍ നിന്നും ഒരു ഡബിള്‍ റോള്‍ കിട്ടുന്നതിന്റെ ത്രില്ലിലാണ് ബോളിവുഡ്. മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഒരു പടിയ്ക്ക് മുകളിലായിരിയ്ക്കും ഷാരൂഖിന്റെ ഫാനിലെ പ്രകടനമെന്നാണ് ബോളിവുഡിന്റെ പ്രതീക്ഷ.

© 2024 Live Kerala News. All Rights Reserved.