തെലുങ്കാന ഛത്തിസ്ഗഢ് അതിര്‍ത്തിയിലെ വെടിവെപ്പില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ നിന്ന് ഏകെ 47 തോക്കുകള്‍ കണ്ടെത്തിയതായി പൊലീസ്

ഹൈദരാബാദ്: തെലുങ്കാന ഛത്തിസ്ഗഢ് അതിര്‍ത്തിയിലെ വെടിവെപ്പില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നിന്ന് ഏ.കെ.47 തോക്കുകള്‍ അടങ്ങുന്ന എട്ടോളം ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ലോക്കല്‍ മാവോയിസ്റ്റ് കമാന്ററടക്കം കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ്. തെലുങ്കാന ഛത്തിസ്ഗഢ് പൊലീസിന്റെ സംയുക്ത നീക്കത്തിലൂടെയാണ് എട്ട് പേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ സേനയായ ആന്ധ്രപ്രദേശ് ഗ്രേഹൗണ്ട്‌സും നീക്കത്തിന് നേതൃത്വം നല്‍കി. മാവോയിസ്റ്റ് നേതാവ് ഹരികൃഷ്ണന്‍ മേഖലയിലുണ്ടെന്ന സൂചന ലഭിച്ചതിനാലായിരുന്നു പൊലീസിന്റെ നീക്കം. കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നു.

© 2024 Live Kerala News. All Rights Reserved.