വിലക്കുറവിന്റെ പൂരവുമായ് ബോബി ചെന്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാര്‍ജിന്‍ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റൂമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഏറ്റൂമാനൂര്‍: സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മാര്‍ജിന്‍ഫ്രീ വിലയില്‍ ലഭിക്കുന്ന ബോബി ചെന്മണൂര്‍ മാര്‍ജിന്‍ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റൂമാനൂരില്‍ ഡോ. ബോബി ചെന്മണൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റോസമ്മ സിബി (ഏറ്റൂമാനൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍), വി.കെ. ശ്രീരാമന്‍ (സിനി ആര്‍ട്ടിസ്റ്റ്), സുരേഷ് (സി.പി.ഐ), ഏറ്റൂമാനൂര്‍ രാധാാകൃഷ്ണന്‍(ബി.ജെ.പി), ജോര്‍ജ്ജ് പുല്ലാട്ട് (കേരള കോണ്‍ഗ്രസ്- എം), സിറില്‍ ജി. നരിക്കുഴി(കേരള കോണ്‍ഗ്രസ്- സെക്കുര്‍), അബ്ദുള്‍ സമദ്( ഐ.യു.എം.എല്‍), ജീന (കെ.എം.സി.സി, ഏറ്റൂമാനൂര്‍) കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ.മേരി കളപ്പുരക്കല്‍,ഡോ.മനു തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ നിരവധി നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണവും നടന്നു. മിനി ജ്വല്ലറി ഷോറൂമുകള്‍ക്ക് വലിയ ജ്വല്ലറികളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് വളരെ കുറവാണ്. ഇതുവഴി ലഭിക്കുന്ന ലാഭം ആഭരണങ്ങളുടെ വിലയില്‍ കിഴിവ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞവിലയിലാണ് ബോബി ചെന്മണൂര്‍ മാര്‍ജിന്‍ഫ്രീ മിനി ജ്വല്ലറി ഷോറൂമുകളിലൂടെ ആഭരണങ്ങള്‍ നല്‍കുന്നത്. ഏറ്റുമാനൂര്‍ കൂടാതെ തൃപ്പൂണിത്തുറ, കോതമംഗലം, അടിമാലി, പന്തളം, റാന്നി, കൊട്ടാരക്കര, ബാലരാമപുരം, കാട്ടാക്കട,വര്‍ക്കല, ഇരിങ്ങാലക്കൂട, പട്ടാമ്പി, പെരിന്തല്‍മണ്ണ, മാനന്തവാടി, ഇരിട്ടി, കാഞ്ഞങ്ങാട്,നീലേശ്വരം എന്നിവിടങ്ങളില്‍ ഉടന്‍തന്നെ മാര്‍ജ്ജിന്‍ഫ്രീ മിനി ജ്വല്ലറി ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. കേരളത്തിലുടനീളം പ്രര്‍ത്തനമാരംഭിക്കുന്ന 17.മിനി ജ്വല്ലറി ഷോറൂമുകളുമായ് ബന്ധപ്പെട്ടുകൊണ്ട് മുന്നൂറോളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണെന്ന് ചെന്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ, ബോബി ചെന്മണൂര്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നോക്കി മനസ്സിലാക്കുവാന്‍ കാരറ്റ് ചെക്കിംഗ് മെഷീന്‍ ഷോറൂമില്‍ സജ്ജമാക്കിയിരിക്കുന്നു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ ഒരു പ്രത്യേക ശേഖരം തന്നെയായിരിക്കും ഓരോ മിനി ഷോറൂമുകളിലും ഒരുക്കുന്നത്.കൂടാതെ ഇറ്റലി,ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നുള്ള ലൈറ്റ് വെയിറ്റ് ഡയമണ്ട് ആദരണങ്ങളും ഓരോ മിനി ഷോറൂമിലും ലഭ്യമാക്കുന്നതാണ്. മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ bis അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര iso അംഗീകാരവും നേടിയ ലോകത്തിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പാണ് സ്വര്‍ണ്ണാഭാരണരംഗത്ത് 153 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെന്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്.

© 2024 Live Kerala News. All Rights Reserved.