റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില കൂടും; ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് കൂടുതല്‍ നികുതി ഇളവ്; ആദായനികുതി സ്ലാബ് അതേപടി തുടരും; ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം; കേന്ദ്ര ബജറ്റ് പ്രയോജനകരമോ?

ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി പൂര്‍ത്തിയാക്കി. സാമ്പത്തിക പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ത്വരിതഗതിയിലാക്കാനാണ് തീരുമാനം. ഒമ്പത് മേഖലകള്‍ക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ വേഗം നിലനിര്‍ത്തുമെന്നും, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്‌സിഡികള്‍ക്ക് പ്രത്യേക പദ്ധതി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. കൃഷിക്കും കാര്‍ഷിക ക്ഷേമത്തിനും പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. സബ്ഡിഡികളെല്ലാം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കും.
ബജറ്റ് വിവരങ്ങള്‍…..
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില ഉയരും. ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങള്‍ക്ക് നികുതിയിളവ്. വെള്ളി ഒഴികേയുളള ആഭരണങ്ങള്‍ക്ക് ഏക്‌സൈസ് നികുതി. വില

ഒരു കോടിയില്‍ ഏറെ വരുമാനമുളളവര്‍ക്കുള്ള സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി.

റഫ്രിജറേറ്ററുകള്‍ക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ്. വില കുറയും.

സിഗരറ്റിനും സിഗാറിനും വില ഉയരും. ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ അധിക എക്‌സൈസ് ഡ്യൂട്ടി

ലക്ഷ്വറി കാറുകള്‍ക്ക് വില ഉയരും. 10 ലക്ഷത്തിലധികം വിലയുളളവയ്ക്ക് ഒരു ശതമാനം അധിക സെസ്.

കളളപ്പണം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി. സ്വത്ത് മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കും. 45 ശതമാനം പിഴ ഒടുക്കി കളളപ്പണം നിയമവിധേയമാക്കാം. ഇത്തരത്തില്‍ പണം നിയമവിധേയമാക്കാന്‍ ജൂണ്‍ 30 മുതല്‍ സെപ്റ്റംബര്‍ 30 വരെ സമയം നല്‍കും.

ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് കൂടുതല്‍ നികുതി ഇളവ് നല്‍കും. 35 ലക്ഷം രൂപ വരെയുളള ഭവനവായ്പയ്ക്ക് പലിശയില്‍ 50,000 രൂപ ഇളവു നല്‍കും. ഇത്തരത്തില്‍ വാങ്ങുന്ന വീടിന്റെ വില 50 ലക്ഷത്തിലധികം ആവാന്‍ പാടില്ല.

ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല. പ്രഫഷനലുകളും മുന്‍കൂര്‍ നികുതി പരിധിയില്‍.

ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് 40 ശതമാനം നികുതി ഇളവ്.

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പരിസ്ഥിതി സെസ് വരും. പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനവും ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനം.

അന്ധര്‍ ഉപയോഗിക്കുന്ന ബ്രെയ്‌ലി പേപ്പറിന് നികുതി ഒഴിവാക്കി.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന മുദ്രാ ബാങ്കിലൂടെ 1,80,000 കോടി രൂപ വായ്പ നല്‍കും.

ബജറ്റ് അവതരണത്തിനിടെ ഓഹരിവിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 300 പോയിന്റും നിഫ്റ്റി 100 പോയിന്റും ഇടിഞ്ഞു.

തപാല്‍ ഓഫിസുകളില്‍ എടിഎം, മൈക്രോഎടിഎം വ്യാപകമാക്കും.

നിര്‍മയ ജനറല്‍ ഇന്‍ഷുറന്‍സ സേവന നികുതി ഒഴിവാക്കി

ചെറുകിട കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവു നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ മൂന്നു വര്‍ഷം നികുതി നല്‍കേണ്ടതില്ല.

അഞ്ചു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മൂവായിരം രൂപ നികുതി ഇളവ്. 87(എ) പ്രകാരമുളള നികുതിയിളവ് ഇവര്‍ക്ക് രണ്ടായിരം രൂപയില്‍ നിന്ന് അയ്യായിരം രൂപയാക്കി.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട്ടുവാടക ബത്ത ഇനത്തിലുള്ള നികുതിയിളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി.

പൊതുമേഖലാ ബാങ്കുകള്‍ക്ക് 25,000 കോടി അധികമൂലധനമായി നല്‍കും.

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കും

ആണവോര്‍ജ ഉത്പാദനത്തിനായി 3000 കോടി രൂപ വകയിരുത്തി. ആഴക്കടലില്‍ നിന്ന് പ്രകൃതിവാതക ഖനനത്തിന് ഊന്നല്‍ നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തുടരും.

എല്ലാ ജനറല്‍ ആശുപത്രികളിലും ഡയാലിസിസിന് സൗകര്യമൊരുക്കും.

2017 ല്‍ ദേശീയപാതയില്‍ 10,000 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. ഗതാഗതമേഖലയില്‍ പെര്‍മിറ്റ് രാജ് അവസാനിപ്പിക്കും

50,000 കിലോമീറ്റര്‍ സംസ്ഥാന പാതകള്‍ കൂടി ദേശീയ പാതയില്‍ ഉള്‍പ്പെടുത്തും.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം റോഡ് വികസനത്തിന് 97,000 കോടി രൂപ.

പ്രധാനമന്ത്രി ജന്‍ ഔഷധി യോജന പ്രകാരം 300 ജനറിക് മരുന്നുശാലകള്‍ തുറക്കും.

രണ്ടു വര്‍ഷത്തിനകം 62 നവോദയ വിദ്യാലയങ്ങള്‍ കൂടി ആരംഭിക്കും.

ഡോ. ബി.ആര്‍. അംബേദ്കറുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് എസ്‌സി/എസ്ടി സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി.

നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന. ഇതിനായി 1,700 കോടി വകയിരുത്തി. ഈ പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനകം ഒരു കോടി യുവാക്കളെ നൈപുണ്യപ്രാപ്തിയിലെത്തിക്കും.

ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കാന്‍ 1000 കോടി രൂപ.

പാചകവാതക സബ്‌സിഡി വേണ്ടെന്നു വയ്ക്കാന്‍ തയ്യാറായ 75 ലക്ഷം കുടുംബങ്ങള്‍ക്ക് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രിയുടെ അഭിനന്ദനം.

ഗ്രാമ വികസനത്തിന് 87,765 കോടി വകയിരുത്തി. സ്വച്ഛ് ഭാരത് അഭിയാന് 9,000 കോടി വകയിരുത്തി.

ഗ്രാമീണമേഖലകളിലും ഡിജിറ്റല്‍ സാക്ഷരത വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി.

ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരും.

സബ്‌സിഡി നടപ്പാക്കുന്നതില്‍ ആധാറിന് നിയമപരമായ സാധുത നല്‍കും. നിലവില്‍ 98 കോടി ആധാര്‍ നമ്പര്‍ നല്‍കി. പ്രതിദിനം 26 ലക്ഷം ബയോമെട്രിക് ഇടപാടുകള്‍ ആധാറിലൂടെ നടപ്പാക്കുന്നു.

കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5,500 കോടി രൂപ.
2018 മേയ് ഒന്നോടെ ഗ്രാമീണ മേഖലകളെല്ലാം പൂര്‍ണമായും വൈദ്യുതീകരിക്കും.

ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 8,500 കോടി വകയിരുത്തി

ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികള്‍ക്കും 2.87 കോടി രൂപയുടെ ധനസഹായം നല്‍കും. ഈ ഇനത്തില്‍ 228 ശതമാനം വര്‍ധന.

പ്രധാനമന്ത്രി ഗ്രാമ പാത പദ്ധതിക്ക് 19,000 കോടി രൂപ അധികമായി വകയിരുത്തി.

കര്‍ഷകക്ഷേമത്തിന് 35,984 കോടി രൂപ വകയിരുത്തി.

ഇന്ത്യയുടെ കുതിപ്പിന് ഒന്‍പതിന കര്‍മപദ്ധതി നടപ്പാക്കും.

ഡോ. ബി.ആര്‍.അംബേദ്കറുടെ ജന്മദിനത്തില്‍ കര്‍ഷകര്‍ക്കായി ദേശീയതലത്തില്‍ ഏകീകൃത ഇ–വിപണന സംവിധാനം നടപ്പാക്കും.

മൂന്നു വര്‍ഷത്തിനകം അഞ്ചു ലക്ഷം ഏക്കറില്‍ ജൈവകൃഷി നടപ്പാക്കും.

കൃഷിക്കാരുടെ വരുമാനം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കും.

നബാര്‍ഡിന്റെ കീഴില്‍ ജലസേചനപദ്ധതികള്‍ക്ക് 20,000 കോടി രൂപ.

© 2024 Live Kerala News. All Rights Reserved.