ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ത്വരിതഗതിയിലാക്കാനാണ് തീരുമാനം. ഒമ്പത് മേഖലകള്‍ക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ വേഗം നിലനിര്‍ത്തുമെന്നും, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്‌സിഡികള്‍ക്ക് പ്രത്യേക പദ്ധതി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. കൃഷിക്കും കാര്‍ഷിക ക്ഷേമത്തിനും പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. സബ്ഡിഡികളെല്ലാം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കും.
ബജറ്റ് അവതരണം തുടരുന്നു..