പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്; ബെല്‍ജിയം, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് മോദി സന്ദര്‍ശിക്കുക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക്. ബെല്‍ജിയം, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് മോദി സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 30നും ഏപ്രില്‍ 3നുമിടയിലാണ് സന്ദര്‍ശനം നടത്തുന്നത്. ആണവ സുരക്ഷ ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണ്‍ ഡിസിയിലെത്തുമ്പോള്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.

ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബെല്‍ജിയമാണ് മോദി ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് മാര്‍ച്ച് 31നാണ് ആണവസുരക്ഷ ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് പോകും. തിരിച്ചുവരവില്‍ ഏപ്രില്‍ 2,3 തീയതികളില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. വാഷിംഗ്ടണില്‍ നടക്കുന്ന ഉച്ചകോടിയില്‍ നവാസ് ഷെരീഫ് ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.