ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ; നടി ബ്രി ലാര്‍സന്‍; സ്‌പോട്ട് ലൈറ്റ് മികച്ച ചിത്രം

ലോസ് ഏഞ്ചല്‍സ്: ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപനം ഡോള്‍ബി തിയറ്ററില്‍ പൂര്‍ത്തിയായി. മികച്ച നടനുള്ള പുരസ്‌കാരം ലിയനാര്‍ഡോ ഡി കാപ്രിയോ സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റിന് ലഭിച്ചു. ദി ബിഗ് ഷോട്ട് ആണ് മികച്ച അവലംബിത തിരക്കഥ. ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ബ്രിട്ടിഷ് റൊമാന്റിക് ഡ്രാമ ചിത്രം ‘ഡാനിഷ് ഗേള്‍’ ലെ പ്രകടനത്തിന് അലിഷ്യ വിക്കെന്‍ഡര്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത മാഡ് മാക്‌സിന് ആറ് പുരസ്‌കാരങ്ങള്‍: ഫ്യൂരി റോഡ് ആണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്.

അവാര്‍ഡുകള്‍

മികച്ച നടന്‍: ലിയനാര്‍ഡോ ഡി കാപ്രിയോ( ചിത്രം: ദി റെവെനന്റ്)

മികച്ച നടി: ബ്രി ലാര്‍സന്‍(റൂം)

മികച്ച സംവിധായകന്‍: അലെസാന്‍ന്ദ്രോ ഇനാരിറ്റു( ചിത്രം: ദി റെവെനന്റ്)

മികച്ച സഹനടന്‍ മാര്‍ക്ക് റൈലന്‍സ്( ബ്രിഡ്ജ് ഓഫ് സ്‌പൈസസ്)

മികച്ച ഛായാഗ്രഹണം ഇമ്മാനുവന്‍ ലുബന്‍സ്‌കി (ദ റവനന്റ്,)

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം – ജെന്നി ബേവന്‍ (മാഡ് മാക്‌സ്: ഫ്യൂരി റോഡ്)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – മാഡ് മാക്‌സ്: ഫ്യൂരി റോഡ്

മികച്ച ചമയം മാഡ് മാക്‌സ് ഫ്യൂരി റോഡ്

മികച്ച ചിത്രസംയോജനം മാര്‍ഗറ്റ് സക്‌സല്‍( മാഡ് മാക്‌സ്)
മികച്ച ശബ്ദ ലേഖനം മാഡ് മാക്‌സ്

മികച്ച ശബ്ദ മിശ്രണം ക്രിസ് ജെന്‍കിന്ഡസ് (മാഡ് മാക്‌സ്)

വിഷ്വല്‍ ഇഫക്ട് – എക്‌സ് മെഷീന

മികച്ച ഡോക്യുമെന്ററി – എമി

© 2024 Live Kerala News. All Rights Reserved.