തെലുങ്ക് നടി സ്വാതി റെഡ്ഡി കാമുകനൊപ്പം ഒളിച്ചോടി; നടിയും അമ്മയും തമ്മില്‍ പൊലീസ് സ്‌റ്റേഷനില്‍ പൊരിഞ്ഞ അടി; വീഡിയോ കാണാം

ഹൈദരാബാദ്: തെലുങ്ക് നടി സ്വാതി റെഡ്ഡിയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോളാണ് സംഭവത്തിന്റെ കിടപ്പറിയുന്നത്. വിവാഹിതനായ കാമുകനൊപ്പമാണ് നടി ഒളിച്ചോടിയെന്നത് സ്വാതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ രാവിലെ കാണാതായ മകള്‍ വൈകിട്ടായപ്പോഴേക്കും വീട്ടില്‍ തിരിച്ചെത്തി. എവിടെപ്പോയെന്ന് തിരക്കിയപ്പോള്‍ അമ്മയുടെ ശല്യം സഹിക്കവയ്യാതെയാണ് വീട് വിട്ട് ഇറങ്ങിപ്പോയതെന്നാണ് നടിയുടെ മറുപടി. പിന്നെ പൊലീസ് സ്റ്റേഷനില്‍ നടിയും അമ്മയും തമ്മില്‍ പൊരിഞ്ഞ അടി. അമ്മ താന്‍ അഭിനയിച്ച സിനിമകളില്‍ നിന്നുള്ള വരുമാനം കൈക്കലാക്കുന്നുവെന്നും ഇതില്‍ മനം നൊന്താണ് വീടു വിട്ട് ഇറങ്ങിയതെന്നും നടി പൊലീസിനോട് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ശ്രീനിവാസ് റെഡ്ഡി എന്നയാള്‍ക്കൊപ്പമാണ് മകള്‍ ഒളിച്ചോടിയതെന്നായിരുന്നു അമ്മയുടെ പരാതി. പോകുമ്പോള്‍ വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും ഒക്കെ കൊണ്ടു പോയിരുന്നുവെന്ന് അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.എന്നാല്‍ അമ്മ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും പണത്തിനോടുള്ള അമ്മയുടെ അത്യാര്‍ത്തിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും സ്വാതി പറഞ്ഞു.

 

© 2024 Live Kerala News. All Rights Reserved.