ബീഫിന്റെ അസഹിഷ്ണുത കര്‍ണാടകയിലും; ബീഫ് കഴിച്ച മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ബാംഗ്ലൂരില്‍ ക്രൂരമര്‍ദ്ധനം; ഒരാളുടെ നില ഗുരുതരം

ബാംഗ്ലൂര്‍: ദാദ്രിയും കടന്ന് ബീഫ് അസഹിഷ്ണുത കര്‍ണാടകയിലെത്തി. ബീഫ് പാകം ചെയ്ത് കഴിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂര്‍ വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. സഞ്ജയ് നഗറിലുള്ള താമസസ്ഥലത്തുവച്ചാണ് ഒരു സംഘം ഇവരെ ആക്രമിച്ചത്. ബീഫ് കഴിച്ചതിന്റെ പേരിലാണ് അവര്‍ തങ്ങളെ മര്‍ദിച്ചതെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി. ഇവര്‍ താമസിക്കുന്നതിനടുത്തായി ഒരു ക്ഷേത്രമുണ്ട്. അതിനാല്‍ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു തദ്ദേശീയര്‍ ഇവരോട് പറഞ്ഞിരുന്നെന്നും ഇതു അവഗണിച്ചതിനാലാണ് മര്‍ദ്ധനമെന്നും പറഞ്ഞ് പൊലീസ് കൈകഴുകി. പരുക്കേറ്റവരില്‍ മെര്‍വിന്‍ മൈക്കിള്‍ ജോയുടെ നില ഗുരുതരമാണ്. വിദഗ്ധ ചികില്‍സയ്ക്കായി മെര്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു രണ്ടു വിദ്യാര്‍ഥികളുടെയും പരിക്ക് കാര്യമല്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.