ന്യൂജനറേഷന്‍ ട്രെന്റിന് തുടക്കമിട്ട സംവിധായകന്‍; മദ്യവും പുകവലിയുമില്ലാത്ത ജീവിതം; സോഫ്റ്റ് ഡ്രിങ്ക്‌സും ഫാസ്റ്റ് ഫുഡും ജീവിതത്തിന്റെ ഭാഗം; ഇങ്ങനെയൊക്കെയായിരുന്നു രാജേഷ് പിള്ള

ഫിലിം ഡെസ്‌ക്ക്
ബോബി-സഞ്ജയിയുടെ തിരക്കഥയിലൊരുങ്ങിയ ട്രാഫിക് എന്ന ചിത്രമാണ് മലയാളത്തില്‍ ന്യുജനറേഷന്‍ ട്രെന്റിന് വഴിതുറന്നുകൊടുത്തത്. ഹൃദയത്തെ ഒരുപാട് സ്‌നേഹിച്ച രാജേഷ് പിള്ള 2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രവുമായാണ് മലയാളത്തിലേക്കുള്ള രംഗപ്രവേശം. ട്രാഫികില്‍ വിനീത് ശ്രീനിവാസന്റെ ഹൃദയത്തെയും അദേഹം മലയാളിക്ക് നന്മയുള്ളതാക്കി. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് രാജേഷ് പിള്ളയെ സംബന്ധിച്ച് വെറുതെയായിരുന്നില്ല. പാകത വന്ന സംവിധായകന്റെ കൈയൊപ്പ് പതിച്ചാണ് ട്രാഫിക് എന്ന ചിത്രം അവതരിപ്പിച്ചത്. കന്നിചിത്രം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയാതെ പോയെങ്കില്‍ ഈ രണ്ടാമത്തെ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രധാന വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം ഇവരോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റ് എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ ഒരു വ്യക്തിത്വവും പ്രാധാന്യവും നല്‍കുവാന്‍ സാധിച്ചിരിക്കുന്നു എന്നതും വിവിധ കോണുകളില്‍ നിന്നുള്ള കാര്യങ്ങളെ വളരെ ലോജിക്കലായി ഏകോപിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

12799175_570096109822468_8000986298655664722_n

വളരെ സാധാരണ പ്രേക്ഷകര്‍ക്ക് ഒരല്‍പ്പം തലച്ചോറ് പ്രവര്‍ത്തിപ്പിക്കേണ്ട തരത്തിലാണ് ഇതിന്റെ രംഗങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത് എന്നത് ഒരു കുറവായി പറയുന്നതിനേക്കാള്‍ മികവായി ചൂണ്ടിക്കാട്ടാനാണ് പലരും താല്‍പര്യപ്പെട്ടത്. വ്യത്യസ്തത എന്ന വാക്ക് അഭിമുഖങ്ങളിലെ ഡയലോഗുകളിലും, പ്രമേയത്തിലെ പുതുമ എന്നത് കേവലം ഭാഷ്യത്തിലും ഒതുങ്ങിയ സമയത്താണ് ട്രാഫിക് എന്ന സിനിമയുമായി രാജേഷ് പിള്ളയുടെ വരവ്. മരണത്തിന്റെ വക്കില്‍ ഊര്‍ധ്വന്‍ വലിക്കുന്ന മലയാള സിനിമയ്ക്ക് എല്ലാ അര്‍ഥത്തിലും പ്രതീക്ഷ സമ്മാനിച്ച് ഒരു കൊച്ചുചിത്രം തിയേറ്റില്‍ സ്വാഗതം ചെയ്യപ്പെട്ടു. സൂപ്പര്‍ താര സാന്നിധ്യമോ പബ്ലിസിറ്റി ആഘോഷങ്ങളോ ഇല്ലാതിരുന്നതിനാല്‍ കാര്യമായ ഒച്ചയും ബഹളുമില്ലാതയായിരുന്നു ‘ട്രാഫിക്’ എന്ന സിനിമയുടെ റിലീസിങ്. ഹൗസ്ഫുള്‍ ചിത്രം എന്ന വാക്കും ചിത്രത്തെക്കുറിച്ച് ആദ്യദിനം ആരും പ്രയോഗിച്ചുകേട്ടില്ല. എന്നിട്ടും കാഴ്ചക്കാര്‍ക്ക് സിനിമ നന്നായി ബോധിച്ചു. കൈയടികളോടെ അവര്‍ വരവേറ്റു. ഒരു റോഡ് മൂവിയെന്നോ, ത്രില്ലര്‍ ചിത്രമെന്നോ, ജീവിതമുള്ള സിനിമയെന്നോ കാഴ്ചക്കാര്‍ക്ക് ഇഷ്ടം പോലെ അവനനവ്‌ന്റെ ആസ്വാദകനിലവാരംരപോലെ വേര്‍ തിരിക്കാമായിരുന്നു ട്രാഫിക്കിനെ. സിനിമ തുടങ്ങി അവസാനിക്കും വരെ കാഴ്ചക്കാരന്റെ മനസ്സ് സിനിമയില്‍ തന്നെ നിലനില്‍ക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ് ട്രാഫിക്കിന്റെ വഴികാട്ടി. മുന്‍കാലത്ത് സംഭവകഥകള്‍ സിനിമയാക്കിയപ്പോള്‍ സംഭവിച്ച പാകപ്പിഴകളൊന്നും പക്ഷേ ട്രാഫിക്കിന്റെ കാര്യത്തില്‍ രാജേഷ് പിള്ള കാട്ടിയില്ല. തിരക്കഥാകൃത്ത് മനസ്സില്‍ കണ്ടത് അതേ അളവില്‍ കാര്യമായ ഏറ്റക്കുറച്ചിലോ കൂട്ടിച്ചേര്‍ക്കലോ ഇല്ലാതെ സംവിധായകന്‍ ദൃശ്യവത്കരിക്കുകയും ചെയ്തു. പ്രണയവും, വിശ്വാസവഞ്ചനയും, പ്രതികാരവും, കാമവും, നിസ്സഹായതയും എല്ലാം നിറയുന്നു ഇതില്‍. ഈ ട്രാഫിക് പരീക്ഷണം മലയാളസിനിമയില്‍ ഒരു നവീകരണത്തിനുള്ള കൃത്യമായ മാതൃകയാണ് നല്‍കുന്നത്. കഥപറച്ചിലിന്റെ രീതിയിലും വേറിട്ടസമീപനമാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. രാജേഷ് സംവിധാനം ചെയ്ത മിലി എന്ന സിനിമ ആണിലും പെണ്ണിലുമുള്ള അന്തര്‍മുഖതയെ, ഭയത്തെ, ഒതുങ്ങിക്കൂടലിനെയാണ് ക്യാമറയില്‍ ആവാഹിച്ചിരിക്കുന്നത്. ‘മിലി’ ഒരു ചെറിയ സിനിമയാണ്. പക്ഷേ അത് സംസാരിക്കുന്നത് വലിയ മാറ്റത്തെക്കുറിച്ചാണ്.

നമ്മിലെ നമ്മളെ കണ്ടെത്തേണ്ടതിനെക്കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മോഹന്‍ലാലിനെ വച്ച് വലിയൊരു ചിത്രം ചെയ്യുകയെന്നത് അദേഹത്തിന്റെ ഒരു സ്വപ്‌നമാണെന്ന് പറയുന്നത് കേട്ടിരുന്നു. പക്ഷേ ജീവിതത്തില്‍ രാജേഷിന് പിഴച്ചെതിവിടൊണ്? മദ്യത്തെയും പുകവലിയെയും നൂറുവാരകലെ നിര്‍ത്തിയിരുന്ന രാജേഷ് കരള്‍ രോഗിയായതിന് പിന്നില്‍ പ്രധാനമായും സോഫ്റ്റ് ഡ്രിങ്കുകളോടുള്ള അമിതമായ പ്രേമമായിരുന്നു. പ്രത്യേകിച്ച് കൊക്കക്കോള. ദിനവും മൂന്ന് ലിറ്റര്‍ വരെ കോള കഴിച്ചിരുന്നതായാണ് അദേഹത്തിന്റെ കൂടെ ജോലിചെയ്തവര്‍ പറയുന്നത്. ഭക്ഷണകാര്യത്തിലും യാതൊരു അടുക്കുംചിട്ടയുമില്ലായിരുന്നു. കെന്റകി ചിക്കനും ഷവര്‍മ്മയും തന്തൂരിയുമൊന്നുമില്ലാത്ത രാജേഷില്ലായിരുന്നു. ദിനവും ഇത്തരത്തിലുള്ള ഭക്ഷണമില്ലാതെ ഈ 41കാരന് ജീവിക്കാന്‍ പറ്റാതെയായി. ഫാസ്റ്റ് ഫുഡിനെയും സോഫ്റ്റ് ഡ്രിങ്കിനെയും പ്രണയിച്ചപ്പോള്‍തന്നെ സെറ്റിലുള്ളവരോട് ജൂനിയര്‍ ആര്‍ട്ടിസ്്റ്റുകളോട് പോലും വളരെ സൗമ്യവും ശാന്തവുമായി സംസാരിക്കുന്ന രാജേഷ് പിള്ളയേ എല്ലാവര്‍ക്കും അറിയു. മലയാഴള സിനിമയില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.