കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ ഡ്രൈവര്‍മാരും കരാറുകരും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. ഉച്ചയോടെ പാചകവാതക വിതരണം പൂര്‍ണ്ണതോതില്‍ ആകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സമരം തുടങ്ങിയ ഇന്നലെ മുതല്‍ പാചക വാതക വിതരണം തടസപ്പെട്ടിരുന്നു.
പ്ലാന്റിനകത്തുനിന്നു സിലിണ്ടറുകള്‍ ലോറികളിലേക്ക് ലോഡിംഗിനായി എത്തിക്കുന്ന കണ്‍വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലോറിത്തൊഴിലാളികള്‍ വിസമ്മതിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. വിതരണക്കാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെട്ടതോടെ ലോറിത്തൊഴിലാളികള്‍ ജോലിക്ക് പ്രവേശിച്ചു.