കൊച്ചി: അവയവദാനത്തിന്റെ മഹത്വം മലയാളിക്ക് പകര്‍ന്നുനല്‍കിയ ശേഷം കരളിന്റെ കനിവിനായി കാത്ത് നില്‍ക്കാതെ രാജേഷ് വിടപറഞ്ഞു.
ട്രാഫിക് എന്ന ഒറ്റചിത്രംകൊണ്ടുതന്നെ മികച്ച സംവിധായകന്‍ നിലയിലേക്കുയര്‍ന്ന രാജേഷ് പിള്ള(41)യുടെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു . കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. രാജേഷ് പിള്ളയുടെ പുതിയ സിനിമയായ വേട്ട ഇന്നലെ റിലീസ് ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി പലപ്പോഴും ആശുപത്രയില്‍ നിന്നാണ് അദ്ദേഹം എത്തിയിരുന്നത്. സിനിമയുടെ ഫൈനല്‍ മിക്‌സിങ് നടക്കുന്നതിനിടെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ നില വഷളാകുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കാതിരുന്നതാണ് മരണകാരണമായത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മിലി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.