കൊച്ചി: വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കുമൊക്കെ ഉപയോഗിക്കാവുന്ന ചീപ്പ് ആന്റ് ബെസ്റ്റ് ലാപ്പ് ടോപ്പാണ് ലാവയുടേത്. ട്വിന്‍പാഡ് 2 ഇന്‍ 1 ഹൈബ്രിഡ് വിന്‍ഡോസ് 10 മോഡല്‍ ലാപ്‌ടോപ്പിന് 15,999 രൂപയാണ് വില. 10.1 ഇഞ്ച് റെസല്യൂഷന്‍ ഐപിഎസ് ഡിസ്‌പ്ലേ യുള്ള ലാപ്‌ടോപ്പ് സിംഗിള്‍ സിം സപ്പോര്‍ട്ട് ചെയ്യും. ടാബ് പോലെ ഉപയോഗിക്കാനാവുന്ന ഡിവൈസിനെ ബൈഡൈറക്ഷണല്‍ സ്‌ക്രീനായും ഉപയോഗിക്കാം. ക്വിഡ് കോര്‍ ഇന്റല്‍ പ്രോസസര്‍, 1.3 ജിഎച്ച്ഇസഡ്, 2ജിബി റാം, 7400 എംഎഎച്ച് ബാറ്ററി, 3ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് വി4.0, 2 മൈക്രോ യുഎസ്ബി സ്ലോട്ട് തുടങ്ങിയവയാണ് ഹൈബ്രിഡ് വിന്‍ഡോസ് ലാപ്‌ടോപ്പിന്റെ സവിശേഷതകള്‍. 2 എംപി മുന്‍ കാമറയും പിന്‍കാമറയും ഉണ്ട്. ഇഷ്ടപ്പെടുന്നെങ്കില്‍ ആകര്‍ഷകമായ ഡിസൈനില്‍ നിങ്ങള്‍ക്ക് വാങ്ങാം.