കൊച്ചി: ട്രാഫിക് എന്ന മികച്ച മലയാള ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ രാജേഷ് പിള്ള അദേഹത്തിന്റെ പുതിയ ചിത്രം റിലീസ് ചെയ്ത ദിനത്തില്‍ ആശുപത്രിയിലായി. കരള്‍രോഗം മൂര്‍ച്ഛിച്ചതിനാല്‍ എറണാകുളം പിവിഎസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രാജേഷിന്റെ അഞ്ചാമത്തെ ചിത്രമാണ് വേട്ട. ട്രാഫിക് ഹിന്ദിയിലും ചെയ്തിരുന്നു. അമലപോള്‍ കേന്ദ്രകഥാപാത്രമായ മിലി ശ്രദ്ധേയമായ ചിത്രമായിരുന്നെങ്കിലും സാമ്പത്തികവിജയം നേടിയില്ല. വേട്ട വലിയ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സംവിധായകന്‍ ആശുപത്രിയിലാകുന്നത്.