സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍; 7 മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വെച്ചു. 7 മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എണ്ണ വിലയിടിവ് രാജ്യത്തെ ധനക്കമ്മി പിടിച്ചു നിര്‍ത്താന്‍ സഹായിക്കും. 1 മുതല്‍ 1.5 ശതമാനം വരെയാണ് ധനക്കമ്മി. ശമ്പള പരിഷ്‌കരണം വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് റിപ്പോര്‍ട്ടില്‍. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് കാര്‍ഷികോത്പാദനത്തില്‍ കുറവ് നേരിട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ലെന്നാണ് വളര്‍ച്ചാ നിരക്കുകള്‍ പറയുന്നത്.

© 2025 Live Kerala News. All Rights Reserved.