നടന്‍ ജയസൂര്യയുടെ എഫ്ബി പോസ്റ്റിന് സണ്ണിലിയോണിന്റെ മധുരമായ മറുപടി; ജയേട്ടന്റെ മലയാളം കുട്ടിക്ക് മനസ്സിലായോ

തിരുവനന്തപുരം: പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ നല്ല വ്യക്തിയാണെന്ന് അനുഭവത്തിലൂടെ മനസ്സിലായെന്ന് നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസം എഫ്ബിയില്‍ കുറിച്ചിരുന്നു. അതിനവര്‍ മധുരമായൊരു മറുപടി നല്‍കി. നടിയോടൊപ്പമുള്ള സെല്‍ഫിയും അഭിപ്രായവും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ജയസൂര്യയുടെ പോസ്റ്റിന് കിടിലന്‍ കമന്റുകളാണ് വന്നുതുടങ്ങിയത്. ഈ കമന്റുകള്‍ക്കിടയില്‍ മറ്റൊരു കമന്റ് കൂടി ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചു. അത് മറ്റാരുടെയും അല്ല.സാക്ഷാല്‍ സണ്ണി ലിയോണിന്റെ തന്നെ. തന്നെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞ ജയസൂര്യയ്ക്ക് നന്ദി എന്നാണ് സണ്ണി ലിയോണ്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ജയസൂര്യയുടെ പോസ്റ്റിന് കിട്ടിയതിലും കൂടുതല്‍ ലൈക്കും കമന്റും സണ്ണി ലിയോണിന്റെ കമന്റിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്നുണ്ട്. മലയാളത്തില്‍ നടന്‍ എഴുതിയത് സണ്ണി എങ്ങനെ മനസ്സിലാക്കി എന്നതാണ് പലരുടെയും സംശയം. മലയാള മണ്ണില്‍ കാല് കുത്തിയപ്പോഴേക്കും മലയാളം പഠിച്ചോ? എന്നാണ് ഒരാള്‍ കമന്റിയിരിക്കുന്നത്. ജയേട്ടന്റെ മലയാളം കുട്ടിക്ക് മനസ്സിലായെന്നും സംഗതി ഏറ്റെന്നുമൊക്കെ തുരുതുരാ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ജയസൂര്യയെ സണ്ണിലിയോണിന് നന്നേ പിടിച്ചു.

https://www.facebook.com/Jayasuryajayan/?ref=nf

© 2024 Live Kerala News. All Rights Reserved.