ചെന്നൈ: മലയാളി നടി കാതറിന്‍ ട്രീസ നായികയായ കനിതന്‍ ഇന്ന് തീയറ്ററുകളില്‍. തമിഴ്‌നാട്ടിലുടനീളം എണ്ണൂറോളം തീയറ്ററുകളിലാണ് ചിത്രം റിലീസാകുന്നത്. കനിതന്‍ ചിത്രത്തിന്റെ സംവിധായകന്‍ ടി.എന്‍ സന്തോഷാണ്. ഈട്ടി എന്ന ചിത്രത്തിനു ശേഷം അഥര്‍വ്വ നായക വേഷത്തിലെത്തുന്ന ചിത്രമാണ് കനിതന്‍. ഈട്ടി വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാത്തതിന്റെ ക്ഷീണം കനിതനിലൂടെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് യുവതാരം. തരുണ്‍ അറോറ വില്ലനായെത്തും. നഗരത്തിലെ ഒരു പ്രമുഖ ചാനലില്‍ മാധ്യമ പ്രവര്‍ത്തകനാണ് അഥര്‍വ അവതരിപ്പിക്കുന്ന കഥാപാത്രം. ഈ മാധ്യമ പ്രവര്‍ത്തകന്‍ ഒരു ചതിയില്‍ അകപ്പെടുന്നതും ഇതിനൊടുവില്‍ വ്യാജ സര്‍ട്ടീഫിക്കറ്റ് മാഫിയയെ അന്വേഷിച്ചു പോകുന്നതും അവരെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ശിവമണിയാണ് സംഗീതം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം.