കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കോട്ടയം സിഎംഎസ് കോളേജ് ജൂബിലി ഉദ്ഘാടനത്തിന് എത്തുക. അവിടെ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാഷ്ട്രപതി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് അഞ്ചരയോടെ കൊച്ചിയിലേക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും.
ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന ഗവണ്‍മെന്റ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിന്റെ 155ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ കൊടുങ്ങല്ലൂരിലേക്ക് പോകുന്ന രാഷ്ട്രപതി മുസ്‌രിസ് പൈതൃക പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും. പിന്നീട് കോഴിക്കോട്ടത്തെി സൈബര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ശേഷം കരിപ്പൂരില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ വിവിധ പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുക.