കാന്‍സാസ്: അമേരിക്കയിലെ കന്‍സാസില്‍ ഫാക്ടറി ജീവനക്കാരന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു.വെടിവെപ്പില്‍ പരിക്കേറ്റ 30 പേര്‍ ചികിത്സയിലാണ്. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാന്‍സസിലെ ലാവ്വണ്‍മൂവര്‍ ഫാക്ടറിയിലാണ് സംഭവം നടന്നത്.ഫാക്ടറിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നിരുന്ന ഒരു സ്ത്രീയെയാണ് കൊലയാളി ആദ്യം വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഫാക്ടറിക്കുള്ളിലേക്ക് കടന്ന് വെടിവെപ്പ് നടത്തുകയായിരുന്നു.