വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു; താര സുന്ദരി മേഘ്‌നരാജിനെതിരെ തമിഴ്‌നാട്ടിലെ വ്യവസായി രംഗത്ത്

ബാംഗ്ലൂര്‍: മലയാളത്തില്‍ വിനയന്റെ ഞാനും യക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന ദക്ഷിണേന്ത്യന്‍ താരസുന്ദരി മേഘ്‌നരാജ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി പരാതി. മേഘ്‌നാ രാജിനെതിരെ ബംാഗ്ലൂരിലാണ് വഞ്ചനാകുറ്റത്തിന് കേസ്. തമിഴ്‌നാട്ടിലെ വ്യവസായി ജനാര്‍ദ്ധനനാണ് കേസ് നല്‍കിയത്. ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലില്‍ ലഭിച്ച പരാതി തുടര്‍അന്വേഷണത്തിനായി ജെ.പി നഗര്‍ പൊലീസിന് കൈമാറി. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതായും വിലപ്പെട്ട രേഖകള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. എന്നാല്‍ , പരാതിക്കടിസ്ഥാനമായ രേഖകളെ സംബന്ധിച്ച വിവരങ്ങളൊന്നും ജനാര്‍ദ്ധന്‍ കൈമാറിയിട്ടില്ലെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ എസ് മേഘരിഗ് പറഞ്ഞു. മലയാളത്തില്‍ അനുപ് മേനോന്റ കൂടെ ബ്യൂട്ടിഫുള്‍, ബാങ്കിംഗ് അവേഴ്‌സ്, നമുക്ക് പാര്‍ക്കാന്‍, ഡോള്‍ഫിന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.