ശരീരം പൂര്‍ണമായി മറച്ചില്ലെങ്കില്‍ മാംസത്തിനിടയിലേക്ക് ആയുധം തുളച്ചുകയറ്റും; ഐഎസിന്റെ തീട്ടൂരം മറികടക്കുന്ന സ്ത്രീകള്‍ക്ക് അനുഭവം ഇങ്ങനെ

മൊസൂള്‍: സ്ത്രീ ശരീരം പൂര്‍ണമായി മറച്ചില്ലെങ്കില്‍ മാംസത്തിനിടയിലേക്ക് ആയുധം തുളച്ചുകയറ്റുമെന്ന് ഐഎസ് ഭീകരര്‍. ബൈറ്റര്‍ അല്ലെങ്കില്‍ ക്ലിപ്പര്‍ എന്ന പേരിലറിയപ്പെടുന്ന ഉപകരണമാണ് സ്ത്രീകളെ ഉപദ്രവിക്കാന്‍ ഐഎസ് വികസിപ്പിച്ചത്. ശിരോവസ്ത്രം, ശരീരം പൂര്‍ണമായി മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍, കയ്യുറകള്‍, സോക്‌സ് എന്നിവ ധരിച്ച് വേണം സ്ത്രീകള്‍ പുറത്തിറങ്ങാനെന്നാണ് ഐഎസിന്റെ നിയമം. ബന്ധുവായ ഒരു പുരുഷന്‍ സ്ത്രീകളോടൊപ്പം എപ്പോഴും ഉണ്ടാവണമെന്നും ഉത്തരവില്‍ പറയുന്നു. ഈ നിയമങ്ങള്‍ ലംഘിക്കുന്നവരെയാണ് ഐഎസ് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നത്.

മൊസൂളില്‍ നിന്ന് രക്ഷപ്പെട്ട വീട്ടമ്മയായ ഫാത്തിമ ഐഎസിന്റെ ക്രൂരതയെകുറിച്ച് പറയുന്നത്. കുര്‍ദിഷ് നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കന്‍ സിറിയയിലെ റാസ് അല്‍ എയ്‌ന് സമീപത്തുള്ള ത്തിറങ്ങിയതിന് തന്റെ സഹോദരിയെ ക്ലിപ്പര്‍ ഉപയോഗിച്ച് ഐഎസ് ശിക്ഷിച്ചെന്ന് അവര്‍ പറയുന്നു. അതിന്റെ പാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പ്രസവ വേദനയേക്കാള്‍ കടുത്ത വേദനയാണ് മാംസം തുളച്ചുകയറുമ്പോള്‍ ഉണ്ടാകുന്നതെന്ന് സഹോദരി പറഞ്ഞെതായി ഫാത്തിമ വ്യക്തമാക്കി. മൃഗങ്ങളെ പിടിക്കുന്ന ലോഹപ്പല്ലുകളുള്ള കെണി പോലെയാണ് ഈ ഉപകരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.