ഐന്തോവന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റികോ മാഡ്രിഡിനെ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവന്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരിക്കുന്നു. ഗോള്‍ കീപ്പര്‍ ജോറോണ്‍ സോയറ്റാണ് പലപ്പോഴും പിഎസ്‌വിയുടെ രക്ഷകനായത്. പിഎസ് വിയുടെ തട്ടകത്തില്‍ നിന്ന് ഒരു എവേ ഗോള്‍ പോലും സ്വന്തമാക്കാനാകാതെ മടങ്ങേണ്ടിവരുന്നത് ലറ്റികോക്ക് വലിയ തിരിച്ചടിയായിരിക്കുന്നു. 68ാം മിനിറ്റില്‍ പിഎസ് വിയുടെ റോഡ്രിഗ്രോ പെരേറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മുതലാക്കാനും ഡീഗോ സിമോണിന്റെ സംഘത്തിനായില്ല.