കമലഹാസന്റെ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്; ലിപ് ലോക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ഷക്കീല

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്റെ ലിപ് ലോക്ക് ഇഷ്ടപ്പെടുന്നില്ലെന്നും മറ്റെല്ലാം കാര്യങ്ങളും ഇഷ്ടമാണെന്നും മാദകനടി നടി ഷക്കീല. രജനീകാന്തും കമല്‍ഹാസനും കഴിഞ്ഞേ ഷക്കീലയ്ക്ക് മറ്റുനടന്മാരുള്ളൂ. എന്നാല്‍ ഒരുകാര്യത്തിലേ ഷക്കീലയ്ക്ക് എതിര്‍പ്പുള്ളു. കമല്‍ഹാസന്റെ മാസ്റ്റര്‍പീസായ ലിപ്‌ലോക്ക് രംഗങ്ങളുടെ കാര്യത്തില്‍. കമല്‍ഹാസന്‍ സിനിമകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ലിപ്‌ലോക്ക്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ഒരു ലിപ്‌ലോക്ക് രംഗമെങ്കിലും ഉണ്ടാകും.
അതിഷ്ടമില്ല. ‘കമല്‍ഹാസന്‍ സാര്‍ എനിക്ക് സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടമാണ്, ഒരുകാര്യം ഒഴിച്ച്. ഈ ചുംബനം. അതിനോട് യോജിക്കുന്ന ഒരാളല്ല ഞാന്‍. ഷക്കീല പറയുന്നു. അദ്ദേഹത്തിന്റെ സിനിമ തിയറ്ററില്‍ ഇരുന്ന് കാണുന്ന നേരം ചുംബന രംഗം വരുമ്പോള്‍ ഞാന്‍ തലതാഴ്ത്തിയിരിക്കും. സഹോദരനെപ്പോലെ സ്‌നേഹിക്കുന്ന ഒരാള്‍ ഇങ്ങനെ ചെയുന്നത് കാണുമ്പോള്‍ ഉള്ള ഒരു സങ്കടം, അത്രേയുള്ളൂ. ഇംഗ്ലീഷ്, തമിഴ് തുടങ്ങി എല്ലാ ഭാഷകളിലും കാര്യങ്ങളിലും വളരെ അറിവുള്ള മനുഷ്യന്‍. ശരിക്കും ഒരു ഇതിഹാസമാണ് കമല്‍ഹാസനെന്നും ഷക്കീല പറഞ്ഞു. തമിഴ്മാധ്യമത്തിന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ഷക്കീല നിലപാട് വ്യക്തമാക്കിയത്. കമല്‍ഹാസന്റെ കടുത്ത ആരാധികയാണ് ഷക്കീല.

© 2024 Live Kerala News. All Rights Reserved.