കേന്ദ്ര റയില്‍ ബജറ്റില്‍ കേരളത്തിന് പുതിയ വണ്ടികളില്ല; 475 സ്റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. 400 റയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈ–ഫൈ സംവിധാനം; ടിക്കറ്റ് നിരക്ക് കൂട്ടാതെ വരുമാനം വര്‍ധിക്കും

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ ബജറ്റ്  അവതരിപ്പിച്ചു. ടിക്കറ്റ് നിരക്ക് കൂട്ടാതെ വരുമാനം വര്‍ധിപ്പിക്കും. ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന ബജറ്റായിരിക്കുമെന്നും മന്ത്രി. സുരേഷ് പ്രഭുവിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്റെ പാതയിലാണെന്ന് സുരേഷ് പ്രഭു. വരുമാനത്തിന് പുതിയ മേഖലകള്‍ തേടും. സ്വച്ഛ്ഭാരത് റെയില്‍വേയില്‍ നടപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ വര്‍ഷം 8720 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റാണെന്ന് മന്ത്രി . 2014-15 ലെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം 8720 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2000 കിലോമീറ്റര്‍ വൈദ്യുതീകരിക്കും. 220 ഓടെ ആളില്ലാ ലവല്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കും.

2020ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കും
തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാകും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കുക.
തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ്
തിരക്കേറിയ റൂട്ടുകളില്‍ റിസര്‍വേഷനില്ലാത്ത സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍
തിരക്കേറിയ റൂട്ടുകളില്‍ റിസര്‍വേഷനില്ലാത്ത സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ കൊണ്ടുവരും. ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ക്കായി ദീന ദയാല്‍ കോച്ചുകള്‍ നടപ്പാക്കും.

തിരക്കേറിയ റൂട്ടുകളില്‍ റിസര്‍വേഷനില്ലാത്ത സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍
എല്ലാ എ വണ്‍, എ ക്ലാസ് സ്റ്റേഷനുകളിലും ഐആര്‍സിടിസി ഫുഡ് ഓണ്‍ ട്രാക്ക് ഭക്ഷണ വിതരണം

139 നമ്പറില്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ .139 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ സൗകര്യം കൊണ്ടുവരും.

മെയില്‍, എക്‌സ്പ്രസ് വണ്ടികളുടെ വേഗത 80 കി.മി
മെയില്‍, എക്‌സ്പ്രസ് വണ്ടികളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആക്കി.

മോഡിയുടെ വീക്ഷണം നടപ്പാക്കും
റയില്‍വേയെ രാജ്യവികസനത്തിന്റെ നട്ടെല്ലാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീക്ഷണം നടപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ റയില്‍മന്ത്രി സുരേഷ് പ്രഭു.
475 സ്റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍
475 സ്റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. 400 റയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈ–ഫൈ സംവിധാനം

എല്ലാ സ്റ്റേഷനുകളിലും സിസിടിവി
റിസര്‍വ് ചെയ്യാത്തവര്‍ക്കും സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ യാത്ര ചെയ്യാം. എല്ലാ സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കും.

ലേഡീസ് കംപാര്‍ട്ട്‌മെന്റുകള്‍ മധ്യഭാഗത്തേക്ക്
ലേഡീസ് കംപാര്‍ട്ട്‌മെന്റുകള്‍ മധ്യഭാഗത്തേക്ക് മാറ്റും. സീനിയര്‍ സിറ്റീസണ്‍ ക്വാട്ടയില്‍ 50 ശതമാനം വര്‍ധന.
1780 ഓട്ടോമേറ്റഡ് ടിക്കറ്റ് ബുക്കിംഗ് മെഷീനുകള്‍ സ്ഥാപിക്കും
നൂറ് സ്‌റ്റേഷനുകളില്‍ വൈഫൈ
നൂറ് സ്‌റ്റേഷനുകളില്‍ ഈ വര്‍ഷം വൈഫൈ സൗകര്യം ലഭ്യമാക്കും

ഈ വര്‍ഷം 1,600 കിലോമീറ്റര്‍ വൈദ്യുതീകരിക്കും
1,600 കിലോമീറ്റര്‍ ഈ വര്‍ഷം വൈദ്യുതീകരിക്കും. അടുത്ത വര്‍ഷം 2,000 കിലോമീറ്റര്‍ വൈദ്യുതീകരിക്കാന്‍ പദ്ധതി.

സുതാര്യത ഉറപ്പാക്കാന്‍ നിയമനങ്ങള്‍ ഓണ്‍ലൈന്‍ വഴി
2800 കിലോമീറ്റര്‍ പുതിയ പാതകള്‍
ആധുനിക വല്‍ക്കരണത്തിന് 8.5 ലക്ഷം കോടി
റെയില്‍വെയുടെ ആധുനിക വല്‍ക്കരണത്തിന് 8.5 ലക്ഷം കോടി രൂപ വകയിരുത്തി.

സുതാര്യതയ്ക്ക് സോഷ്യല്‍ മീഡിയ
100 ശതമാനം സുതാര്യത ലക്ഷ്യം. ഇതിനായി സോഷ്യല്‍ മീഡിയയെയും ഉപയോഗപ്പെടുത്തും.
അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

റെയില്‍വെ ബജറ്റ് അവതരണം മന്ത്രി സുരേഷ് പ്രഭു പൂര്‍ത്തിയാക്കി

റയില്‍വേ കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ 40,000 കോടി രൂപ

കേരളത്തിന് പുതിയ ട്രെയിന്‍ സര്‍വീസുകളില്ല

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കും

തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആസ്ത ട്രെയിനുകള്‍

ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ചെങ്ങന്നൂര്‍ റെയില്‍വെസ്റ്റേഷന്‍ തീര്‍ത്ഥാടന കേന്ദ്രം

എവണ്‍ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ്
കൂലികള്‍ ഇനിമുതല്‍ സഹായക്
പോര്‍ട്ടര്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പാക്കും. കൂലികള്‍ ഇനിമുതല്‍ സഹായക് എന്ന പേരിലായിരിക്കും അറിയപ്പെടുക. കൂലികള്‍ക്കായി സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് പദ്ധതികള്‍ നടപ്പാക്കും.

വനിതകളുടെ സുരക്ഷയ്ക്ക് 24ഃ7 ഹെല്‍പ്പ് ലൈന്‍ നമ്പര്‍
വനിതകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 24ഃ7 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൊണ്ടുവരും.സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.

2000 സ്റ്റേഷനുകളില്‍ 20,000 പ്രദര്‍ശന സ്‌ക്രീനുകള്‍
നിര്‍ദേശങ്ങളും വിവരങ്ങളും യാത്രക്കരെ അറിയിക്കുന്നതിനായി 2000 സ്റ്റേഷനുകളില്‍ 20,000 പ്രദര്‍ശന സ്‌ക്രീനുകള്‍ സ്ഥാപിക്കും

തിരുവനന്തപുരംഡല്‍ഹി യാത്രാ സമയം ആറുമണിക്കൂര്‍ കുറയും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം

ഇന്ത്യയിലെ ആദ്യ റയില്‍ ഓട്ടോ ഹബ് ചെന്നൈയില്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോവര്‍ ബര്‍ത്ത് ഉറപ്പാക്കും

2020ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കും

തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍
സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാകും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കുക.

തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ്

തിരക്കേറിയ റൂട്ടുകളില്‍ റിസര്‍വേഷനില്ലാത്ത സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍
തിരക്കേറിയ റൂട്ടുകളില്‍ റിസര്‍വേഷനില്ലാത്ത സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ കൊണ്ടുവരും. ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ക്കായി ദീന ദയാല്‍ കോച്ചുകള്‍ നടപ്പാക്കും.

എസ്.എം.എസ് അലര്‍ട്ട് സംവിധാനം നടപ്പാക്കും
ട്രെയിന് എത്തുന്നതും പുറപ്പെടുന്നതും യാത്രക്കാരനെ അറിയിക്കുന്നതിനായി എസ്.എം.എസ് അലര്‍ട്ട് സംവിധാനം നടപ്പാക്കും. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കു ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

© 2024 Live Kerala News. All Rights Reserved.