ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി; 450 രൂപയുമായാണ് തടവറയില്‍ നിന്ന് ഇറങ്ങിയത്

പുണെ: മുംബൈ സ്‌ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം ബാക്കിയായ 450 രൂപയുമായാണ് സഞ്ജയ് ദത്ത് തടവറയില്‍ നിന്ന് ഇറങ്ങിയത്. 1993ലെ മുംബൈ സ്‌ഫോടനക്കേസിലായിരുന്നു സഞ്ജയ് ദത്ത് ശിക്ഷ അനുഭവിച്ചത്.42 മാസത്തെ ശിക്ഷയ്ക്കു ശേഷം ജയില്‍ മോചിതനായത്. ദത്തിനെ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ പുണെ യേര്‍വാഡ ജയിലിലെത്തി. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന ബോളിവുഡ് താരത്തെ നല്ലനടപ്പിന്റെ പേരിലാണ് നേരത്തേ മോചിപ്പിക്കുന്നത്. ജയിലിലെ നല്ലനടപ്പിനെ തുടര്‍ന്ന് ഒരോ മാസവും ഏഴു ദിവസം വീതം ശിക്ഷയില്‍ ഇളവു ലഭിച്ചിരുന്നു.സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിന് അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. നേരത്തേ വിചാരണ നടക്കുന്ന സമയത്ത് 18 മാസം ജയിലിലായിരുന്നതിനാല്‍ അവശേഷിക്കുന്ന കാലാവധിയാണ് പിന്നീട് പൂര്‍ത്തിയായത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.