സൗദി വിമാനം തട്ടിയെടുത്തത് ബോംബിട്ട് തകര്‍ക്കുവാനുള്ള ഭീകരരുടെ ശ്രമം പൊളിഞ്ഞു; സൗദിയും ഇറാനും തമ്മിലുള്ള ബന്ധം വഷളായി

ജിദ്ദ: സൗദി എയര്‍ലന്‍സിന്റെ വിമാനം തട്ടിയെടുത്തത് ബോംബിട്ട് തകര്‍ക്കുവാനുള്ള ഭീകരരുടെ ശ്രമം പൊളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ നിന്നും തുര്‍ക്കി വഴി തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് യാത്രചെയ്ത വിമാനമായിരുന്നു ഭീകരര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സൗദിയും ഇറാനും തമ്മിലുള്ള ബന്ധം വഷളായി വരുന്നതായി ‘മനിലാ ടൈംസ് ‘ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി എയര്‍ലന്‍സിന്റെ വിമാനം തട്ടിയെടുത്തത് ബോംബിട്ട് തകര്‍ക്കുവാന്‍ ഭീകരര്‍ ശ്രമിച്ചതായി ഫിലിപ്പൈന്‍സ് ഗവണ്‍മെന്റിനെ ഉദ്ധരിച്ചാണ് ‘മനിലാ ടൈംസ്’ സൗദി എയര്‍ലന്‍സിന്റെ വിമാനം തട്ടിയെടുത്തത് ബോംബിട്ട് തകര്‍ക്കുവാന്‍ ഭീകരര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. മനിലയിലെ സൗദി അംബാസഡറില്‍ നിന്നും ഫിലിപ്പൈന്‍സ് അതോറിറ്റിക്ക് കിട്ടിയ വിവരമനുസരിച്ച് വിമാനം തട്ടിയെടുത്ത് സ്‌ഫോടനം നടത്തുവാനുള്ള പ്രാഥമിക ശ്രമം തന്നെ പരാജയപ്പെടുത്തിയി റിപ്പോര്‍ട്ടുകള്‍ വന്നത്. ആറു യമനികളടക്കം പത്ത് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നും ഫിലിപ്പൈന്‍സ് ഗവണ്‍മെന്റിന്റെ രേഖകള്‍ ഉദ്ധരിച്ചു ‘മനിലാ ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

© 2025 Live Kerala News. All Rights Reserved.