ചെന്നൈ: വിക്രം നായകനാവുന്ന ‘ഇരുമുഖന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സെറ്റൊരുക്കാന്‍ മാത്രം ചിലവ് വന്നത് നാല് കോടി രൂപയാണ്. അപ്പോള്‍പ്പിന്നെ ചിത്രത്തിന്റെ ബഡ്ജറ്റിനെക്കുറിച്ച് പറയേണ്ടല്ലൊ. നയന്‍താരയും നിത്യാമോനുമാണ് നായികമാര്‍. ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചെന്നൈയിലായിരുന്നു ചിത്രീകരിച്ചത്. കാശ്മീരിലും ബാങ്കോക്കിലുമാണ് ഇനിയുള്ള ചിത്രീകരണം നടക്കുക. സെറ്റിലെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്കും മറ്റും മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിക്രം പോലും സംവിധായകന്റെ അനുമതിയോടുകൂടിയാണ് മൊബൈല്‍ ഉപയോഗിച്ചിരുന്നത്. നിത്യയുടെ സീനുകള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞു. ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍സ് ഗ്ലാമര്‍സായെത്തുന്ന ചിത്രമായിരിക്കും ഇരുമുഖന്‍. ഹാരിസ് ജയരാജ് ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്.