തിരുവന്തപുരം: ബിഎസ്എന്‍എല്‍ വരിക്കാര്‍ ഫോണ്‍ ബില്‍ പേടിഎം വഴി അടക്കരുത്. നിങ്ങളുടെ ഫോണ്‍ കണക്ഷനും, പണം എന്നിവ നഷ്ടപ്പെടും. പേടിഎമ്മിലൂടെ ലഭിക്കുന്ന പെയ്‌മെന്റുകള്‍ ബിഎസ്എന്‍എല്‍ സ്വീകരിക്കുകയില്ലെന്ന് അറിയിച്ചു. പേടിഎമ്മിലൂടെ പണം അടയ്ക്കുന്നവരുടെ ഫോണുകള്‍ ഡിസ്‌കണക്ട് ചെയ്യപ്പെട്ടേക്കാമെന്നും ബിഎസ്എന്‍എല്‍ പറഞ്ഞു.
പേടിഎമ്മിലൂടെ പണമിടപാടുകള്‍ക്ക് നിരവധി പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പേടിഎമ്മിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പേടിഎമ്മുമായി കമ്പനിക്ക് യാതൊരുവിധ സഹകരണവുമില്ല. പേടിഎമ്മില്‍ അടയ്ക്കുന്ന തുക ബിഎസ്എന്‍എല്‍ അക്കൗണ്ടില്‍ എത്തുകയില്ലെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി 22 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നുവെന്ന് അറിയിച്ച ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ എല്‍. അനന്തരാമന്‍ ഇത് ദേശീയ തലത്തിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന കാര്യം വിശദീകരിച്ചിട്ടില്ല. ഓണ്‍ലൈന്‍ റീച്ചാര്‍ജിംഗിനായും ബില്‍ പെയ്‌മെന്റിനായും ബിഎസ്എന്‍എല്‍ ഔദ്യോഗിക വെബ്‌സൈറ്റിനെയോ അംഗീകൃത കൗണ്ടറുകളിലോ എത്തണമെന്നാണ് ബിഎസ്എന്‍എല്‍ പറഞ്ഞത്.