വനിതാപ്രിന്‍സിപ്പല്‍ വാതിലടച്ചാണ് ക്ലാസെടുക്കുക; അകത്ത് മറ്റെന്തോ പണിയാണ് നടക്കുന്നത്; ചെറുതോണി എസ്‌ഐ പിതൃശൂന്യനാണ്; വീണ്ടും എം എം മണിയുടെ പ്രകോപന പ്രസംഗം

തൊടുപുഴ: രാഷ്ട്രീയ എതിരാളികളെ വെട്ടിയും കുത്തിയും അടിച്ചും കൊലപ്പെടുത്തിയ വീരഹാസ്യം പറഞ്ഞതിനെതുടര്‍ന്ന് അഴിക്കുള്ളിലായ സിപിഎം നേതാവ് എം എം മണിയുടെ തനിസ്വരൂപം വീണ്ടും പുറത്തുചാടി. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവമുണ്ടെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചാണ് പഠിപ്പിക്കുന്നതെന്നും അകത്ത് മറ്റെന്തോ പണിയാണെന്നും പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും മണി അധിക്ഷേപിച്ചിരുന്നു. ചെറുതോണി എസ്‌ഐയെ പിതൃശൂന്യനെന്ന് വിളിച്ചും എംഎം മണി അധിക്ഷേപിച്ചു. തന്തയ്ക്ക് പിറക്കാത്ത എന്തു പണിയും ചെയ്യുന്നയാളാണ് എസ്‌ഐയെന്നും പൊലീസുകാരെല്ലാം വായ്‌നോക്കികളാണെന്നും മണി പ്രസംഗിച്ചിരുന്നു.ഇതേടുടര്‍ന്നാണ് മണിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചും പൊലീസിനെ ഭീഷണിപ്പെടുത്തിയും പ്രസംഗിച്ചതാണ് മണിക്ക് വിനായായത്.. പൈനാവ് പൊളിടെക്‌നിക്ക് കോളേജിലെ വനിതാ പ്രിന്‍സിപ്പലിനെയും ചെറുതോണി എസ്‌ഐയെയും അധിക്ഷേപിച്ചായിരുന്നു സിപിഎം നേതാവിന്റെ പ്രസംഗം. അശ്ലീലച്ചുവയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പൊതുവേദിയില്‍ പോലീസുകാരെ അസഭ്യം പറഞ്ഞതിനുമാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഗുരുതരമായ കുറ്റത്തിന് സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന ചെറിയ കേസുകളാണ് എടുത്തതെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. ജെഎന്‍യു വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ പഠിപ്പുമുടക്കി സമരം എസ്എഫ്‌ഐ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പൊനാവ് പോളിടെക്‌നിക് കോളേജില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കാത്തിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് മണിയുടെ പരാമര്‍ശം. സംഭവത്തില്‍ മണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.