തിരുവനന്തപുരം : കേരളത്തില്‍ ഇത്തവണ യുഡിഎഫ് വിരുദ്ധ തരംഗത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിങ് ഇടയ്ക്കിടെ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കാറുണ്ട്. കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഭരണമാറ്റം സംബന്ധിച്ച് പാമര്‍ശമുള്ളത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഇത് ഇടതുമുന്നണിക്കും ബി.ജെ.പിക്കും അനുകൂലമാകാമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു ലഭിച്ച റിപ്പോര്‍ട്ട് കെ.പി.സി.സി. അധ്യക്ഷനു കൈമാറിയേക്കും. മന്ത്രിസഭയിലെ മൂന്നംഗങ്ങളുടെയും 15 എം.എല്‍.എമാരുടെയും വിജയസാധ്യതയെക്കുറിച്ചു ഇന്റലിജന്‍സ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളില്‍ എല്‍.ഡി.എഫിനു ശക്തമായ മുന്നേറ്റം നടത്തും. മറ്റ് ജില്ലകളിലും എല്‍ജിഎഫ് നേരിയ മുന്‍തൂക്കമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് യുഡിഎഫ് കാണുന്നത്.