സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി; മാര്‍സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ ബാര്‍സ തുടങ്ങിയ ചോക്ലേറ്റ് 55 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിക്കുന്നു

ലണ്ടന്‍: സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ മാര്‍സ് ഇന്‍കോര്‍പറേറ്റഡിന്റെ തീരുമാനം. മാര്‍സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ ബാര്‍സ് തുടങ്ങിയവ് ചോക്ലേറ്റുകളാണ് പിന്‍വലിച്ചത്. 55 രാജ്യങ്ങളില്‍നിന്ന് ചോക്ലേറ്റ് ബാറുകളും മറ്റുല്‍പ്പന്നങ്ങളും പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ജര്‍മനിയിലെ ഒരു ഉപഭോക്താവിന് സ്‌നിക്കേഴ്‌സില്‍നിന്നാണ് പ്ലാസ്റ്റിക്കിന്റെ അംശം ലഭിച്ചത്. ഏഷ്യയിലെ ചില രാജ്യങ്ങളിലും ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയവിടങ്ങളിലാണ് ഇവ പ്രധാനമായും വില്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.