എഫ് എ കപ്പില്‍ യുണൈറ്റഡ് തകര്‍പ്പന്‍ ജയം; മൂന്ന് ഗോളുകള്‍ക്കാണ് ഷ്രൂബെറി ടൗണിനെ തോല്‍പിച്ചത്

ഷ്രോപ്‌ഷെയര്‍: എഫ് എ കപ്പില്‍ യുണെറ്റഡിന് തകര്‍പ്പന്‍ വിജയം. ഷ്രൂബെറി ടൗണിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോല്‍പിച്ചത്. മത്സരം ആരംഭിച്ച് 37ാം മിനിറ്റില്‍ സെന്‍ട്രല്‍ ബാക്ക് ക്രിസ് സ്മാളിങിലൂടെയാണ് യുണൈറ്റഡ് ആദ്യ ഗോള്‍ അടിച്ചത്. ഇടവേളയുടെ അധിക സമയത്ത് യുവാന്‍ മോട്ട രണ്ടാം ഗോള്‍ നേടി. 61ാം മിനിറ്റില്‍ ജെസി ലിങ്കാര്‍ഡ് നേടിയ ഗോളോടെയാണ് യുണൈറ്റഡ് സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 12ന് വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.

© 2024 Live Kerala News. All Rights Reserved.