പാമോലിന്‍ കേസില്‍ ഇടപാടുകള്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെ; മൂന്നും നാലും പ്രതികളെ കോടതി കുറ്റവിമുക്തരാക്കി; ടി.എച്ച് മുസ്തഫയും ജിജി തോംസണും പ്രതിയായി തുടരും

തൃശൂര്‍: പാമോലിന്‍ കേസില്‍ ഇടപാടുകള്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഇടപാടിന്റെ ഫയലുകള്‍ ഉമ്മന്‍ചാണ്ടി കണ്ടിരുന്നുവെന്നും കോടതി പറഞ്ഞു.പാമോലിന്‍ കേസിലെ മൂന്നും നാലും പ്രതികളെ തൃശൂര്‍ വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ടി.എച്ച് മുസ്തഫയും ജിജി തോംസണും പ്രതിയായി തുടരും. വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് ഇവരെ കോടതി കുറ്റവിമുക്തരാക്കിയത്. അഞ്ച് പ്രതികളാണ് പാമോലിന്‍ കേസില്‍ ഇനി അവശേഷിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.