സായ്പല്ലവിയുടെ ധൈര്യം അപാരംതന്നെ; മലരിന്റെ സാരി ചുറ്റിയുള്ള നൃത്തം വൈറലാകുന്നു

തിരുവനന്തപുരം: സാരി ചുറ്റിയുള്ള മലയാളത്തിന്റെ മലര്‍ സായ്പല്ലവിയുടെ നൃത്തം വൈറലാകുന്നു. ആയിരകണക്കിന് ആളുകള്‍ കൂടു നില്‍ക്കുന്ന സദസ്സിന് മുന്നില്‍, സാരിയുടുത്ത് നൃത്തം ചെയ്ത സായി പല്ലവി ഏഷ്യനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ശ്രദ്ധാകേന്ദ്രമായി.പല്ലവിയുടെ സാരിയുടുത്തുള്ള സാഹസിക നൃത്തം. എന്നിട്ടും അത് അടിപൊളിയായി. ഇപ്പോള്‍ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഏഷ്യനെറ്റ് അവാര്‍ഡ് നിശയില്‍ 18 മാത് ഏഷ്യനെറ്റ് അവാര്‍ഡ് നിശയിലായിരുന്നു സായി പല്ലവിയുടെ സാഹസിക നൃത്തം. സാരിയും, അഴിച്ചിട്ട മുടിയും നൃത്തത്തിനൊരു തടസ്സമായെങ്കിലും അതിനെയൊന്നും നടി കൂസാക്കിയില്ല. ഐശ്വര്യ റായിയുടെ പാട്ടിന് ഐശ്വര്യറായിയുടെ വലിയൊരു ആരാധികയായ സായി പല്ലവി, അവരുടെ പാട്ടിനാണ് ചുവടുകള്‍ വച്ചത്. നേരത്തെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വന്നപ്പോഴും ഇതേ പാട്ടിന് സായി പല്ലവി ഡാന്‍സ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.