ഹരിയാനയിലെ ജാട്ട് പ്രക്ഷോഭക്കാര്‍ കനാലിലെ ജലവിതരണം തടസ്സപ്പെടുത്തി; മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു; ഡല്‍ഹിയിലേക്ക് വെള്ളമെത്തിക്കാന്‍ ശ്രമങ്ങള്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭക്കാര്‍ കനാലിലെ ജലവിതരണം തടസ്സപ്പെടുത്തിയത് മൂലം ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. ഹരിയാനയിലെ മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. യമുനാ നദിയില്‍ നിന്നുള്ള വെള്ളം മുനക് കനാലിലൂടെ ഡല്‍ഹിയിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. ജാട്ട് സമുദായത്തിന് ഒബിസി സംവരണം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും പ്രക്ഷോഭം അവസാനിക്കാന്‍ സമര നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ കര്‍ണാലില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദേശീയപാത പ്രക്ഷോഭകര്‍ തുറന്നുകൊടുത്തു. ഹിസാര്‍, ബര്‍വാല, ഹന്‍സി, എന്നിവിടങ്ങളിലെ കര്‍ഫ്യൂ പിന്‍വലിച്ചു.

© 2025 Live Kerala News. All Rights Reserved.