നാഗ്ജി ഫുട്‌ബോളില്‍ നിപ്രൊക്ക് ജയം; ബ്രസീലിയന്‍ ക് ളബ് അത്‌ലറ്റികോ പരാനെന്‍സിനെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു

കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ യുക്രെയ്‌നില്‍നിന്നുള്ള നിപ്രൊ പെട്രോസ്‌കിന് ജയം. ബ്രസീലിയന്‍ ക് ളബ് അത്‌ലറ്റികോ പരാനെന്‍സിനെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് നിപ്രോയുടെ വിജയം. ഒന്നാം പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിക്ക് ശേഷം രണ്ട് ഗോളുകളും നിപ്രോ ബ്രസീല്‍ വലയിലെത്തിച്ചു.

ഗ്രൂപ്പ് എയില്‍ വാട്‌ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് പരാനേന്‍സ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ യുക്രൈനില്‍ നിന്നുള്ള വോളിന്‍ ലുട്‌സ്‌കിനെതിരെ അവസാന നിമിഷം വരെ പിന്നിലായിരുന്നെങ്കിലും 90ാം മിനുട്ടില്‍ യാഗോ സെസാര്‍ ദ സില്‍വ നേടിയ ഗോളില്‍ സമനില കൊണ്ട് രക്ഷപ്പെട്ടു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ റൊമാനിയന്‍ ക്ലബ്ബ് റാപിഡ് ബുക്കറസ്റ്റിയെ ഒരു ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു. ഷംറോക്ക് റോവേഴ്‌സിനെതിരായ സെമിഫൈനലില്‍ ഒരു ഗോളേ നേടാനായുള്ളൂവെങ്കിലും പരാനേന്‍സ് സമഗ്രാധിപത്യം പുലര്‍ത്തിയ മത്സരമായിരുന്നു. ബി ഗ്രൂപ്പില്‍ ഷംറോക്ക് റോവേഴ്‌സിനെതിരെ 20 ജയത്തോടെ തുടങ്ങിയ നിപ്രോ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയുടെ യുവനിരയെയും അതേ ഗോളിന് തോല്‍പ്പിച്ചു. ടിഎസ്‌വി 1860 മ്യൂണിക്കിനെതിരായ മൂന്നാം മത്സരത്തില്‍ ഗോള്‍രഹിത സമനിലയോടെ കളംവിടാനും യുക്രൈന്‍കാര്‍ക്കായി. അധിക സമയത്തേക്കു നീണ്ട സെമി ഫൈനലില്‍ വാട്‌ഫോഡ് എഫ്‌സിയെ മൂന്നു ഗോളിന് കീഴടക്കിയാണ് നിപ്രോ ഫൈനലിലെത്തുന്നത്.

© 2024 Live Kerala News. All Rights Reserved.