ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ സംപ്രേഷണം ചെയ്ത വീഡിയോയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം സീ ന്യൂസ് എഡിറ്റു ചെയ്തു ചേര്‍ത്തതെന്ന് സീ ന്യൂസില്‍ നിന്ന് രാജിവെച്ച ഔട്ട്പുട്ട് പ്രൊഡ്യൂസര്‍ വിശ്വ ദീപക് പറഞ്ഞു. ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ സീ ന്യൂസ് എടുത്ത നടപടിയില്‍ പ്രതിഷേധിച്ച്് രാജിവെച്ച വിശ്വ ദീപക്കാണ് ഇക്കാര്യം പറഞ്ഞത്. ‘ഈ വീഡിയോയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉണ്ടായിരുന്നില്ല. ഉന്മാദം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ ഇത് സംപ്രേഷണം ചെയ്തത്. ‘വീഡിയോയില്‍ ഇരുട്ടില്‍ നിന്നും വരുന്ന വാക്കുകള്‍ മാത്രമാണ് കേള്‍ക്കുന്നതെന്നിരിക്കെ എങ്ങനെയാണ് അത് ഉയര്‍ത്തിയത് കനയ്യയും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണെന്ന് നാം സ്ഥാപിക്കുകയെന്ന് അദ്ദേഹം കത്തില്‍ ചോദിക്കുന്നു. ‘ഭാരതീയ കോടതി സിന്ദാബാദ്’ എന്ന മുദ്രാവാക്യം ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യമായി കേള്‍ക്കാന്‍ കാരണം നമ്മുടെ മുന്‍വിധികളാണെന്ന് പറഞ്ഞു.’ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യ്തിരിക്കുന്നത്.