വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘നീ കൊല ചെയ്യരുത്’ എന്ന ദൈവകല്‍പന നിരപരാധിക്കും കുറ്റവാളിക്കും ബാധകമാണെന്ന് മാര്‍പാപ്പ പറഞ്ഞു. നവംബര്‍ ഒന്നുവരെ വിശുദ്ധ വര്‍ഷമാചരിക്കുകയാണ് കത്തോലിക്കാ സഭ. ഈ സന്ദര്‍ഭത്തില്‍ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള ധീരവും മാതൃകാപരവുമായ തീരുമാനമെടുക്കാന്‍ ലോകമെങ്ങുമുള്ള കത്തോലിക്കരായ രാഷ്ട്രീയക്കാരോട് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ ആയിരക്കണക്കിനു വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ജയിലുകളിലെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു. മൂന്നുവര്‍ഷം മുമ്പ് അധികാരമേറ്റ പാപ്പ ഇതിനോടകം വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ സന്ദര്‍ശനം നടത്തി.