കൊച്ചി: മലയാളത്തിലെ പ്രമുഖ ചലചിത്ര സംവിധായകനിലൊരാളായ ജയരാജിന്റെ പരിസ്ഥിതി സംബന്ധമായ ചിത്രമായ ഒറ്റാല്‍് ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ക്രിസ്റ്റല്‍ ബെയര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ഒറ്റാല്‍ ചിന്‍ഡ്രന്‍സ് ജൂറിയാണ് ഒറ്റാല്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. പ്രകൃതിയെ മനുഷ്യരിലേക്ക് ദൃശ്യവത്കരച്ച ചിത്രമാണ ഒറ്റാല്‍ എന്നാണ് ജൂറി വിശേഷിപ്പിച്ചത്. ഒറ്റാലിലെ അഭിനേതാക്കളുടെ പ്രകടനവും ജൂറി എടുത്തുപറഞ്ഞിട്ടുണ്ട്. കായലില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന കുമരകം വാസുദേവനും ബാലതാരം അശാന്ത് കെ ഷായുമാണ് ഒറ്റാലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഒറ്റാല്‍ നേടിയിരുന്നു. കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യമായി സുവര്‍ണചകോരം നേടിയ സിനിമയുമാണ് ഒറ്റാല്‍. മറാത്തി ചിത്രമായ കില്ലയാണ് ഒറ്റാലിന് മുമ്പ് ഇതേ വിഭാഗത്തില്‍ ക്രിസ്റ്റല്‍ ബെയര്‍ പുരസ്‌കാരം നേടിയത്. അവിനാശ് അരുണ്‍ സംവിധാനം മറാത്തി ചിത്രം കില്ല 2014ലാണ് ക്രിസ്റ്റല്‍ ബെയര്‍ പുരസ്‌കാരം നേടിയത്.