വിരമിക്കല്‍ മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി; ഏറ്റവും കൂടുതല്‍ സിക്‌സ്

ക്രൈസ്റ്റ്ചര്‍ച്ച്: വിരമിക്കല്‍ മത്സരത്തിനിറങ്ങിയ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി റെക്കോര്‍ഡ്. പതിനാറ് ഫോറും മൂന്ന് സികസ്‌റുകളുമെടുത്ത് 54 പന്തുകളില്‍ നിന്നും സെഞ്ച്വറിയെടുത്താണ് മക്കല്ലം റെക്കോര്‍ഡ് കുറിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ദിവസമാണ് മക്കല്ലത്തിന്റെ അതിവേഗ ടെസ്റ്റ് സെഞ്ച്വറി നേടിയത്.
വെസ്റ്റ് ഇന്‍ഡീസ് താരമായ വിവിയന്‍ റിച്ചാര്‍ഡ്‌സും പാകിസ്താന്‍ താരമായ മിസ്ബ ഉള്‍ഹഖും പങ്കിട്ടിരുന്ന അതിവേഗ റെക്കാഡാണ് മക്കല്ലം ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിനത്തില്‍ മറികടന്നത്. 1986ല്‍ ഇംഗ്ലണ്ടില്‍ ആന്റ്വിഗയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 56 പന്തുകളില്‍ നിന്നും സെഞ്ച്വറി നേടിയാണ് റിച്ചാര്‍ഡ് റെക്കോര്‍ഡ് നേടിയത്. 2014ല്‍ അബുദാബിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ 56 പന്തില്‍ നിന്നും സെഞ്ച്വറി നേടിയതാണ് മിസ്ബാഹിന്റെ റെക്കോര്‍ഡ് പ്രകടനം. 79 പന്തില്‍ 21 ബൗണ്ടറിയും ആറു സിക്‌സുമുള്‍പ്പെടെ 145 റണ്‍സെടുത്ത മക്കല്ലം പാറ്റിന്‍സന്റെ പന്തിലാണ് പുറത്തായത്. 110 ബോളില്‍ നിന്നും 179 റണ്‍സാണ് മക്കല്ലം കോറെ ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ടില്‍ പിറന്നത്.

© 2024 Live Kerala News. All Rights Reserved.