എസ് എ ആര്‍ ഗീലാനിയുടെ ജാമ്യപേക്ഷ പട്യാല കോടതി തള്ളി; രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണ് കേസ്

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ അറസ്റ്റിലായ എസ് എ ആര്‍ ഗീലാനിയുടെ ജാമ്യപേക്ഷയാണ് പട്യാല കോടതി തള്ളിയത്. രാജ്യദ്രോഹകുറ്റം ചൂമത്തിയാണ് ഗിലാനിയടക്കം മൂന്ന് പേര്‍ക്കെതിരെ അറസ്റ്റ് ചെയ്തിരുന്നത്്. ഡല്‍ഹി പ്രസ് ക്ലബില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയതിനും ഇന്ത്യാവിരുദ്ധമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചുമാണ് അറസ്റ്റ്. ഗിലാനിയാണ് പരിപാടിക്ക് വേണ്ടി ഹാള്‍ ബുക്ക് ചെയ്യാന്‍ ഈമെയില്‍ അയച്ചതെന്നും പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഗിലാനി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

© 2024 Live Kerala News. All Rights Reserved.